SYS കണ്ണൂർ ജില്ലാ കമ്മിറ്റി കാർഷിക ശില്പശാല സംഘടിപ്പിച്ചു


ഉളിയിൽ : എസ് വൈ എസ് കണ്ണൂർ ജില്ലാ കമ്മിറ്റി  ജില്ലാ കാർഷിക ശില്പശാല ഉളിയിൽ സുന്നി മജ്ലിസിൽ  വെച്ച് സംഘടിപ്പിച്ചു. അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഐ ടിയും, കൃത്രിമ ബുദ്ധിയും, മറ്റു സാങ്കേതിക പഠനങ്ങളും വികസിപ്പിക്കുന്നതോടപ്പം തന്നെ സമൂഹത്തിന്റെ അടിസ്ഥാന വികസനത്തിന് കൃഷി പരമ പ്രധാനമാണെന്നും, പ്രകൃതിയുടെയും മനുഷ്യന്റെയും നിലനില്പിന് അത്യന്താപേക്ഷിതമായ കൃഷിയെ മുഴുവൻ ജനങ്ങളുടെയും ഒരു സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റുന്നതിനുള്ള എസ്.വൈ.എസ്. ശ്രമങ്ങളെ പിന്തുണക്കുന്നതായും അദ്ദേഹം പറഞ്ഞു.

എസ് വൈ എസ് ജില്ലാ പ്രസിഡന്റ്‌ അബ്ദു റഷീദ് സഖാഫി മെരുവമ്പായി അദ്ധ്യക്ഷത വഹിച്ചു. സംയോജിത കൃഷി, അടുക്കള തോട്ടം എന്നീ സെഷനുകൾക്ക് ഡോ: അബ്ദു സലാം (അസിസ്റ്റന്റ് പ്രൊഫസർ, സർ സയ്യിദ് കോളേജ് തളിപ്പറമ്പ്), ഡോ: അബു കുമ്മാളി (കാലിക്കറ്റ് യൂണിവേഴ്സിറ്റി) എന്നിവർ നേതൃത്വം നൽകി.

 ജില്ലയിൽ നിന്നും തെരെഞ്ഞെടുത്ത യുവ കർഷകരെ ചടങ്ങിൽ ആദരിച്ചു. നിസാർ അതിരകം, അംജദ് പാലത്തുങ്കര, മുഹമ്മദ്‌ റഫീഖ് അമാനി തട്ടുമ്മൽ, ഷാജഹാൻ മിസ്ബാഹി, ശറഫുദ്ധീൻ അമാനി മണ്ണൂർ, പി.സി മഹമൂദ് മാസ്റ്റർ, റിയാസ് കക്കാട്, നവാസ് കൂരാറ, അബ്ദുൽ ഹകീം സഖാഫി എന്നിവർ സംസാരിച്ചു. യുവജനങ്ങളെ കാർഷിക രംഗത്തേക്ക് കൊണ്ടുവരുന്നതിനും, നൂതന സംവിധാനം വഴി കൃഷിയിലൂടെ ജീവിതോബാധി കണ്ടെത്തുന്നതിനും എസ് വൈ എസ് സമഗ്രമായ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കാർഷിക ശില്പ ശാല സംഘടിപ്പിച്ചത്.

Previous Post Next Post