കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് വ്യാപാരി കൺവെൻഷൻ സെപ്റ്റംബർ 10ന്


കണ്ണാടിപ്പറമ്പ് :- കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് വ്യാപാരി കൺവെൻഷൻ സെപ്റ്റംബർ 10 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ദേശസേവാ യു.പി സ്കൂളിൽ വെച്ച് നടക്കും. പരിപാടിയിൽ ആനുകൂല്യ വിതരണവും, SSLC, PLUS TWO പരീക്ഷകളിൽ ഉന്നത വിജയികളായ വ്യാപാരികളുടെ മക്കൾക്കുള്ള അനുമോദനവും നടക്കും.

 കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനവും ആനുകൂല്യ വിതരണവും നിർവഹിക്കും. VVS മയ്യിൽ ഏരിയ സെക്രട്ടറി ടിപി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. VVS കണ്ണൂർ ജില്ലാ കമ്മിറ്റി ജോയിൻ സെക്രട്ടറി ടി സി വിൽസൻ പദ്ധതി വിശദീകരണം നടത്തും. VVS കണ്ണാടിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് പി ജഗന്നാഥൻ അനുമോദനം നൽകും.

Previous Post Next Post