കുറ്റ്യാട്ടൂർ ശ്രീകൂറുമ്പക്കാവ് താംബൂല പ്രശ്നചിന്ത നാളെ
കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ശ്രീകൂറുമ്പക്കാവിൽ താംബൂല പ്രശ്നചിന്ത നാളെ സപ്തംബർ 9 ശനിയാഴ്ച രാവിലെ 10 മണിക്ക് കതൃക്കോട്ട് കഴകപ്പുരയിൽ നടക്കും. കുറ്റ്യാട്ടൂർ ശ്രീ കൂറുമ്പക്കാവിലെ തിടപ്പള്ളിയുടെ പുനർനിർമാണവും മറ്റ് നവീകരണ പ്രവൃത്തികളുടെയും ക്ഷേത്ര എമ്പ്രോൻ സ്ഥാനം അലങ്കരിക്കുന്നതിന് പുതിയ ആളെ തീരുമാനിക്കുന്നതിന്റെയും ദേവിഹിതം അറിയുന്നതിന് വേണ്ടിയാണ് താംബൂല പ്രശ്ന ചിന്ത നടത്തുന്നത്.