മയ്യിൽ : യംഗ് ചാലഞ്ചേഴ്‌സ് മയ്യിൽ സംഘടിപ്പിക്കുന്ന ഓണക്കപ്പ് വെറ്ററൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഒറിയോൺ ലാബ് ടാൻസാനിയ കണ്ണൂർ ഫൈനലിൽ പ്രവേശിച്ചു. ഏകപക്ഷീയമായ ഒരു ഗോളിന് ആന്തൂർ വെറ്ററൻസിനെയാണ് പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിൽ ഷിബു നേടിയ മികച്ചൊരു ഗോളിലൂടെ ആണ് കണ്ണൂർ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്.
ഈ ടൂർണമെന്റിന്റെ കലാശപോരാട്ടം 10-09-2023 ഞായറാഴ്ച വൈകുന്നേരം 5.30 ന് നടക്കും.