കണ്ണൂർ :- മയക്കുമരുന്ന് കേസിൽ പ്രതികൾക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ചെമ്പിലോട് സ്വദേശിക ളായ ടി.സി ഹൗസിൽ ടി.സി ഹർഷാദ് (32), കെ.വി ശീരാജ് (30) എന്നിവരെയാണ് വടകര എൻ.ഡി.പി.എസ് സ്പെഷ്യൽ ജഡ്ജി വി.പി.എം സുരേഷ് ബാബു ശിക്ഷിച്ചത്. എൽ.എസ്.ഡി. സ്റ്റാമ്പ് കേസിൽ മലബാറിലെ ആദ്യത്തെ ശിക്ഷയാണ്.
2017 ഏപ്രിൽ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ കണ്ണവം എസ്.ഐ കെ.വി ഗണേശന്റെ നേതൃത്വത്തിൽ പുന്നാറയിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെ ബൈക്കിലെത്തിയ യുവാക്കളെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ ഒളിപ്പിച്ചുവെച്ച 14 എൽ.എസ്.ഡി സ്റ്റാമ്പും 0.64. ഗ്രാമം MDMA യും 71,200 രൂപയും പിടികൂടുകയായിരുന്നു. മോഷ്ടിച്ച ബൈക്കിൽ മയക്കുമരുന്ന് വില്പനയ്ക്ക് പോകുന്നതിനിടയിലാണ് പ്രതികൾ വലയിലായത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ. സനൂപ് ഹാജരായി.