കേരള കർഷകസംഘം വേശാല വില്ലേജ് കമ്മിറ്റി പഠന ക്ലാസ്സ് സംഘടിപ്പിച്ചു


ചട്ടുകപ്പാറ :- കേരള കർഷകസംഘം വേശാല വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പഠന ക്ലാസ്സ് സംഘടിപ്പിച്ചു. കർഷക സംഘം ജില്ലാ കമ്മറ്റി അംഗം പി.വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് കെ.മധു അദ്ധ്യക്ഷത വഹിച്ചു. മയ്യിൽ ഏരിയ പ്രസിഡണ്ട് എം.പ്രസാദ് ക്ലാസ്സെടുത്തു.

മയ്യിൽ ഏരിയ കമ്മിറ്റി അംഗങ്ങളായ പി.കുഞ്ഞിക്കണ്ണൻ, എം.പി പങ്കജാക്ഷൻ എന്നിവർ പങ്കെടുത്തു. വില്ലേജ് സെക്രട്ടറി കെ.ഗണേശൻ സ്വാഗതം പറഞ്ഞു.

Previous Post Next Post