കണ്ണാടിപ്പറമ്പ്:- വള്ളൂവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയുടെ ആഭിമുഖ്യത്തിലുള്ള രണ്ടാമത് ഉത്തര കേരള വള്ളംകളി ജലോത്സവം ഒക്ടോബർ 22 നു നടത്തുന്നതാണ്. ഉത്തര കേരളത്തിലെ പ്രമുഖ വള്ളംകളി ടീമുകൾ മാറ്റുരക്കുന്ന മത്സരത്തിൽ 25 മത്സരാർത്ഥികൾ തുഴയുന്ന വള്ളങ്ങളുടെയും 15 പേർ തുഴയുന്ന വള്ളങ്ങളുടെയും പ്രത്യേക മത്സരങ്ങളോടൊപ്പം ഇത്തവണ വനിതാ വള്ളംകളി ടീമുകളുടെയും മത്സരം ഉണ്ടായിരിക്കും.കഴിഞ്ഞ വർഷം ആദ്യമായി നടത്തിയ വള്ളംകളി ജലോത്സവം ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും പ്രശംസനീയമായിരുന്നു.
മുൻവർഷത്തെക്കാൾ വിപുലമായ മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളുമാണ് സംഘാടക സമിതി ആസൂത്രണം ചെയ്തു വരുന്നത്. വിവിധ കലാപരിപാടികളും മത്സരം വീക്ഷിക്കാനെത്തുന്ന മുഴുവനാളുകൾക്കും വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം നൽകുവാനും ഉദ്ഘാടന സമ്മേളനത്തിലും സമാപന സമ്മേളനത്തിലും മന്ത്രിമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്ത്വങ്ങൾ എന്നിവരും പങ്കെടുക്കും.