കൊട്ടപ്പൊയിൽ മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന മെഹ്ഫിലെ മീലാദ് സെപ്റ്റംബർ 27,28 തീയതികളിൽ


പെരുമാച്ചേരി :- കൊട്ടപ്പൊയിൽ മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന മെഹ്ഫിലെ മീലാദ് സെപ്റ്റംബർ 27,28 തീയതികളിൽ രിഫാഈ അങ്കണത്തിൽ നടക്കും. സെപ്റ്റംബർ 27 ബുധനാഴ്ച വൈകുന്നേരം 4.30 ന് മഖാം സിയാറത്തിന് പാലത്തുങ്കര തങ്ങൾ എം. മുഹമ്മദ്‌ സഅദി നേതൃത്വം നൽകും. 5.30 ന് സ്വാഗത സംഘം ചെയർമാർ സി. വി കുഞ്ഞഹമ്മദ് ഹാജി പതാക ഉയർത്തും. UAE പ്രവാസി കമ്മിറ്റി പ്രസിഡന്റ് ഷഹീർ സഖാഫിയുടെ അധ്യക്ഷതയിൽ സദർ മുഅല്ലിം നൗഷാദ് ജൗഹരി ഉദ്ഘാടനം ചെയ്യും. തുടർന്ന് മദ്രസ - ദർസ് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറും. സെപ്റ്റംബർ 28 വ്യാഴാഴ്ച രാവിലെ 4 മണിക്ക് മൗലീദ് പാരായണം, തുടർന്ന് ഘോഷയാത്ര, അന്നദാനം എന്നിവ ഉണ്ടായിരിക്കും.

 വൈകുന്നേരം 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനം മഹല്ല് കമ്മിറ്റി പ്രസിഡന്റ് കെ. എം അബ്ദുള്ളക്കുട്ടി ബാഖവി മഖ്ദൂമിയുടെ അധ്യക്ഷതയിൽ മഹല്ല് കത്തീബ് ഇസ്മാഈൽ കാമിൽ സഖാഫി ഉദ്ഘാടനം ചെയ്യും. തുടർന്ന് മദ്രസ വിദ്യാർത്ഥികളുടെ കലാസാഹിത്യം മത്സരങ്ങൾ നടക്കും. മഹല്ല് പ്രസിഡന്റ് സർട്ടിഫിക്കറ്റ് വിതരണവും മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ് ഇ. സി മേമി, സ്വാഗതസംഘം ട്രഷറർ ടി.വി അബ്ദുറഹ്മാൻ ഹാജി സമ്മാനദാനവും മഹല്ല് കമ്മിറ്റി ട്രഷറർ എം പി മുഹിയദ്ദീൻ കുട്ടി ക്യാഷ് പാട്ട് വിതരണവും നിർവഹിക്കും. തുടർന്ന് ദഫ് പ്രോഗ്രാം അരങ്ങേറും.

Previous Post Next Post