മയ്യിൽ :- കേരകർഷക സംഘം മെമ്പർഷിപ്പിന്റെ മയ്യിൽ മണ്ഡലതല ഉദ്ഘാടനം നടന്നു. മലപ്പട്ടത്തെ ടി.കെ സുജാതയ്ക്ക് മെമ്പർഷിപ്പ് നൽകി കൊണ്ട് അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന കൗൺസിലംഗം പി.കെ മധുസൂദനൻ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ടി.കെ സുജാത അധ്യക്ഷയായി.
കിസാൻ സഭ മയ്യിൽ മണ്ഡലം സെക്രട്ടറി കെ. എം മനോജ്, സി.പി.ഐ മലപ്പട്ടം ലോക്കൽ സെക്രട്ടറി പി.പി ഉണ്ണികൃഷ്ണൻ, പി.പി നാരായണൻ, ടി.കെ പ്രേമരാജൻ, പി.വി വാസുദേവൻ, ഒ.വി രത്ന കുമാരി, സി.രാധാകൃഷണൻ എന്നിവർ സംസാരിച്ചു.