മയ്യിൽ മഹോത്സവം മെഗാ കാർണിവൽ ; സെപ്റ്റംബർ 29 മുതൽ കണ്ടക്കൈറോഡിൽ


മയ്യിൽ :- മയ്യിൽ മഹോത്സവം മെഗാ കാർണിവൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 15 കണ്ടക്കൈറോഡിൽ നടക്കും. ഇന്റർനാഷണൽ ആനിമൽ & പെറ്റ് ഷോ, ഹൈടെക് അമ്യൂസ്മെന്റ് പാർക്ക്, ഫ്‌ളവർഷോ എന്നിവ ഉണ്ടായിരിക്കും. കൂടാതെ കേരളത്തിലെ പ്രഗൽഭരായ കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികളും അരങ്ങേറും. സെപ്റ്റംബർ 29ന് ഉദ്ഘാടന സമ്മേളനം നടക്കും. 30 ന് കോമഡി ഷോ, ഒക്ടോബർ 1 ന് ഇശൽ സന്ധ്യ, 2 ന് മാമാങ്കം നാടൻപാട്ട്, 3 ന് കുട്ടികളുടെയും മുതിർന്നവരുടെയും മത്സര പരിപാടികൾ,4 ന് ഇശൽ നൈറ്റ്, 5 ന് എൽപി - യുപി വിഭാഗങ്ങളുടെ സിനിമാറ്റിക് ഡാൻസ് മത്സരം ഒപ്പന മത്സരം കോൽക്കളി മത്സരം, 6 ന് സംഗീതവിരുന്ന്, 7 ന് മാപ്പിളപ്പാട്ട് കരോക്കെ ആലാപന മത്സരം ,8 ന് സംഗീതവിരുന്ന്, 9 ന് ഗാനമേള, 10 ന് സംഗീതനിശ, 11 ന് മയ്യിൽ, കുറ്റ്യാട്ടൂർ, കൊളച്ചേരി, മലപ്പട്ടം, ചെങ്ങളായി പഞ്ചായത്തുകളിലെ കലാകാരന്മാരുടെ കലാപരിപാടികൾ , 12 ന് സംഗീത നിശ, 13 ന് ഇശൽ നൈറ്റ്, 14 ന് ബെസ്റ്റ് കപ്പിൾ അവാർഡ്, 15 ന് ഇശൽ നൈറ്റ് എന്നീ പരിപാടികൾ ഉണ്ടായിരിക്കും.

പരിപാടികളിൽ രജിസ്റ്റർ ചെയ്യാൻ 9446961055 എന്ന നമ്പറിൽ ബന്ധപ്പെടുക.

Previous Post Next Post