ഉന്നത വിജയികൾക്കുള്ള അനുമോദനം ഒക്ടോബർ 2ന്
മയ്യിൽ :- ശ്രീകണ്ഠാപുരം അഗ്രികൾച്ചറൽ പ്രൊഡക്ട്സ് & ടോഡി ടേപ്പേർസ് കോ- ഓപ്പ് സൊസൈറ്റി ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ SSLC, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനം ഒക്ടോബർ 2 തിങ്കളാഴ്ച രാവിലെ 11 മണിക്ക് മയ്യിൽ സാറ്റ്കോസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. സാറ്റ്കോസ് പ്രസിഡന്റ് എ.പി മോഹനന്റെ അധ്യക്ഷതയിൽ കൈത്തറി വികസന കോർപ്പറേഷൻ ചെയർമാൻ ടി. കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രമുഖ സിനിമ - നാടക നടനും സംഘത്തിന്റെ മെമ്പറുമായ വിനോദ് ചേപ്പറമ്പിനെയും ആദരിക്കും.