പയ്യാമ്പലത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപെട്ടവരെ ലൈഫ് ഗാർഡുമാർ രക്ഷപ്പെടുത്തി


കണ്ണൂർ :- പയ്യാമ്പലത്ത് കടലിൽ കുളിക്കുന്നതിനിടെ 3 പേർ തിരയിൽപെട്ടു.ലൈഫ് ഗാർഡ്മാരായ ബിജേഷ് ജോസഫും ടി. സനോജും തക്കസമയത്ത് നടത്തിയ രക്ഷാപ്രവർത്തനത്തിൽ 3 പേരും രക്ഷപ്പെട്ടു.
 കൊൽക്കത്ത സ്വദേശികളാണ് തിരയിൽപെട്ടത്. ചക്യാത്ത്പുർ സ്വദേശി പ്രഭിർ സാവുവിന് പരിക്കേറ്റു. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം



Previous Post Next Post