കേരള ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേർസ് അസോസിയേഷൻ മയ്യിൽ യൂണിറ്റ് വാർഷിക സമ്മേളനം നടത്തി


മയ്യിൽ :- കേരള ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേർസ് അസോസിയേഷൻ(KEWSA) മയ്യിൽ യൂണിറ്റ് വാർഷിക സമ്മേളനം നടത്തി.  ജില്ലാ പ്രസിഡണ്ട് രാഗേഷ് പി.വി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സുഭാഷ് കെ സി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഗോവിന്ദൻ കെ.ആർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.

എൻ പി മഹേഷ്‌ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ഷിബു.പി.പി, മഹേഷ് കെ, ദിൻ രാജ് .പി ,ശ്രീജേഷ് സി.വി, ബാബു പണ്ണേരി എന്നിവർ സംസാരിച്ചു. വിജേഷ് യു. നന്ദി പറഞ്ഞു

അനധികൃത വയറിംഗ് തടയുന്നതിന് പോലീസ് നേരിട്ട് കേസ് കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ നീയമ ഭേദഗതി ഉണ്ടാക്കണം എന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.







Previous Post Next Post