മയ്യിൽ :- ആറുമാസം പ്രായമുള്ളപ്പോൾ തുടങ്ങിയ ആരവിന്റെ ആശുപത്രി വാസത്തിന് അറുതിയാവാൻ ഇനി ഉദാരമതികളുടെ കനിവ് വേണം. മയ്യിൽ ചെറുപഴശ്ശിയിലെ ചക്കരയൻ ഹൗസിൽ സി.പ്രമോദിന്റെയും കെ.വി ഉഷയുടെയും മകനായ ആരവിന് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ കാൻസറാണ്. മൂന്നുവർഷമായി ചികിത്സയിലാണ്. ലക്ഷങ്ങളുടെ ബാധ്യത വന്ന കുടുംബം കടുത്ത പ്രതിസന്ധിയിലാണ്. കുഞ്ഞിന്റെ തുടർചികിത്സയ്ക്കായുള്ള തുക കണ്ടെത്താനായി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാസഹായ കമ്മിറ്റി രൂപവത്കരണം യോഗം 29-ന് ചെറുപഴശ്ശി നവകേരള വായനശാലയിൽ നടക്കും.
ഫോൺ : 9048615721.
സഹായം കാനറ ബാങ്കിന്റെ മയ്യിൽ ബ്രാഞ്ചിൽ 42432200052792 IFSC No. CNRB0014243 എന്ന അക്കൗണ്ടിൽ അയക്കാവുന്നതാണ്.