കൊളച്ചേരി ഗ്രാമപഞ്ചായത്ത് സ്ത്രീപദവി പഠനത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനവും എന്യൂമറേറ്റ്സിനുള്ള പരിശീലനവും നടത്തി


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് സ്ത്രീപദവി പഠനത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനവും എന്യൂമറേറ്റ്സിനുള്ള പരിശീലനവും നടത്തി. പഞ്ചായത്ത് പ്രസിഡൻറ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്‌മ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വത്സൻ മാസ്റ്റർ ആശംസ അറിയിച്ചു. ഗൂഗിൾ ഫോം സംബന്ധിച്ച ക്ലാസിന് കില ജെൻഡർ റിസോഴ്സ് പേഴ്സൺ പ്രകാശിനി നേതൃത്വം നൽകി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഐഡി കാർഡ് വിതരണം ചെയ്തു. ടെക്നിക്കൽ അസിസ്റ്റൻറ് ഗൂഗിൾ ഫോം സംബന്ധിച്ച സഹായം ചെയ്തു.

ഐ സി ഡി എസ് സൂപ്പർവൈസർ ശൈലജ സ്വാഗതവും സി ഡബ്ല്യു എഫ് നവ്യ നന്ദിയും പറഞ്ഞു.

Previous Post Next Post