പൊയ്യൂർ ദേശാഭിവൃദ്ധിനി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനോത്സവം സംഘടിപ്പിച്ചു
മയ്യിൽ :- പൊയ്യൂർ ദേശാഭിവൃദ്ധിനി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനമത്സരം സംഘടിപ്പിച്ചു. പ്രകാശൻ ബി.സി ഒന്നാം സ്ഥാനവും എം വത്സൻ രണ്ടാം സ്ഥാനവും നേടി. ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. പരിപാടിക്ക് വായനശാല പ്രവർത്തകർ നേതൃത്വം നൽകി.