കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിലെ വികസന മുരടിപ്പിനും ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കുമെതിരെ വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി. കാരയാപ്പ് സ്കൂളിന് സമീപം വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി മുഹമ്മദ് ഇമ്ത്തിയാസ് പദയാത്ര ഉദ്ഘാടനം ചെയ്തു. അനീഷ് പാലച്ചാൽ, നൂറുദ്ധീൻ പി വി, ഹാരിസ് കെ സി, ഹാഷിം എന്നിവർ പദയാത്രക്ക് നേതൃത്വം നൽകി.
കാരയാപ്പ് ജുമാ മസ്ജിദ്, പയ്യാച്ചിറ, കയ്യങ്കോട്, നൂഞ്ഞേരി കോളനി,വടക്കേമൊട്ട, കാറാട്ട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ചേലേരിമുക്ക് ടൗണിൽ സമാപിച്ചു. സമാപന പൊതുസമ്മേളനത്തിൽ വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് പള്ളിപ്രം പ്രസന്നൻ മുഖ്യപ്രഭാഷണം നടത്തി.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വെൽഫെയർ പാർട്ടി ജില്ലാ സമിതി അംഗങ്ങളായ നൗഷാദ് ചേലേരി, നിഷ്ത്താർ വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് എം വി എന്നിവർ സംസാരിച്ചു. അസ്‌ലം എ വി സ്വാഗതവും ടി പി മുഹമ്മദ് നന്ദിയും പറഞ്ഞു.