മയ്യിൽ ലയൺസ് ക്ലബ്ബ് അദ്ധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിച്ചു


മയ്യിൽ :- ദേശീയ അദ്ധ്യാപക ദിനത്തിൽ മാതൃകാ അദ്ധ്യാപകരായിരുന്ന തായംപൊയിലിലെ പി.വി ശ്രീധരൻ മാസ്റ്റർ, മയ്യിലിലെ കെ.പി. പത്മിനി ടീച്ചർ എന്നിവരെ മയ്യിൽ ലയൺസ് ക്ലബ്ബ് പ്രവർത്തകർ അവരുടെ വീടുകളിൽ ചെന്ന് ആദരിച്ചു.

ചടങ്ങിൽ ക്ലബ്ബംഗങ്ങളും അധ്യാപകരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ഇരുവരും അവരുടെ അദ്ധ്യാപന അനുഭവങ്ങൾ പങ്കുവെക്കുകയും ആദരവ് സമർപ്പിച്ചതിന്  നന്ദി രേഖപ്പെടുത്തി.

Previous Post Next Post