മകന്റെ മരണ വാർത്ത ഫേസ്ബുക്കിലൂടെ അറിഞ്ഞ മാതാവ് ജീവനൊടുക്കി


തിരുവനന്തപുരം : മകന്റെ അപകട മരണ വാർത്ത ഫേസ്ബുക്കിലൂടെ അറിഞ്ഞ അമ്മ ജീവനൊടുക്കി. നെടുമങ്ങാട് വെള്ളൂർക്കോണത്ത് വനംവകുപ്പ് ഉദ്യോഗസ്ഥൻ സുലൈമാന്റെ ഭാര്യ ഷീജ ബീഗമാണ് ജീവനൊടുക്കിയത്. ഇവരുടെ മകൻ മുഹമ്മദ്‌ സജിൻ ഇന്നലെ വയനാട്ടിലെ പൂക്കോട് ഉണ്ടായ വാഹന അപകടത്തിൽ മരിച്ചിരുന്നു. വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥിയായ സജിൻ ക്യാമ്പസിൽ വച്ച് വാനും സ്കൂട്ടറും ഇടിച്ച് ഉണ്ടായ അപകടത്തിലാണ് മരിച്ചത്. അമ്മയെ അറിയിക്കാതെയായിരുന്നു ബന്ധുക്കൾ വയനാട്ടിലേക്ക് ഇന്നലെ രാത്രി പോയത്. ഷീജയെ മരണവിവരമറിയിക്കാതെ ബന്ധുക്കൾ ബന്ധുവീട്ടിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. എന്നാൽ രാത്രിയിൽ ഫെയ്സ് ബുക്ക് മകന്റെ മരണ വാർത്ത അറിഞ്ഞ ഷീജ കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. വെള്ളൂർകോണം ഗവ : എൽ പി സ്കൂൾ അധ്യാപികയാണ് ഷീജ ബീഗം.

Previous Post Next Post