മയ്യിൽ :- പാലക്കാടു നിന്നും കണ്ണൂരിലേക്കുള്ള യാത്രാമധ്യേ കെഎസ്ആർടിസി ബസ്സിൽ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരിച്ചുനൽകി മാതൃകയായി പാമ്പുരുത്തി സ്വദേശി അൽഫ അബൂബക്കർ.
ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, എടിഎം കാർഡ് തുടങ്ങിയ രേഖകളും പണവും അടങ്ങിയ പേഴ്സ് മയ്യിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അഞ്ചരക്കണ്ടി സ്വദേശിയായ ഉടമസ്ഥന് അൽഫ അബൂബക്കർ കൈമാറി.
കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും പന്തൽ ലൈറ്റ് ആൻഡ് സൗണ്ട് ഉടമയുമാണ് അൽഫ അബൂബക്കർ.