കൊളച്ചേരി :- ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊളച്ചേരിപ്പറമ്പ് സ്വദേശിയായ സ്ത്രീയെ രണ്ടുപേർ ചേർന്ന് ആക്രമിച്ചതായി പരാതി. ആക്രമിക്കപ്പെട്ട കൊളച്ചേരിപ്പറമ്പിലെ യുവതിയാണ് മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കരിങ്കൽക്കുഴിയിലെ രാജേഷ്, അജയൻ എന്നിവർക്കെതിരെയാണ് യുവതിയുടെ പരാതി.
കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഇരുവരും ചേർന്ന് ആക്രമിക്കുകയായിരുന്നു. സ്‌കൂട്ടറിൽ വരുകയായിരുന്ന യുവതിയെ അക്രമികൾ വടി കൊണ്ട് ആക്രമിച്ചു. ശബ്ദം കേട്ട് ഓടി എത്തിയ യുവതിയുടെ ഭർത്താവിനെയും ഇവർ ആക്രമിച്ചു. ഇരുവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ ബൈക്കിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
അക്രമികൾ ഇരുവരും പരാതിക്കാരിയുടെ അയൽവാസിയുടെ വീട്ടിൽ മദ്യപിക്കാൻ എത്താറുണ്ടെന്നും മദ്യപിച്ച് അസഭ്യം പറയുകയും ചെയ്തിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. ഇതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് അക്രമം ഉണ്ടായതെന്നാണ് പരാതിക്കാരി പറയുന്നത്.