കണ്ണൂർ:-ടൂറിസം വകുപ്പും ഡിടിപിസിയും ഓണാഘോഷ പരിപാടികളുടെ ഭാഗമായി കണ്ണൂർ ടൗൺ സ്‌ക്വയറിൽ സംഘടിപ്പിച്ച മെഹന്ദിയിടൽ മത്സരത്തിൽ കെ സന ഒന്നാം സമ്മാനം നേടി. പാമ്പുരുത്തിയിലെ വി ടി ഷാനിബ രണ്ടാം സ്ഥാനവും, അഫ്ന പി, നാഫിയ കെ പി എന്നിവർ മൂന്നാവും സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനവും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റും സെപ്റ്റംബർ രണ്ടിന് ശനിയാഴ്ച നടക്കുന്ന ഓണാഘോഷ സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും.