കൊളച്ചേരി :- ക്ഷേത്രായനം നവമാധ്യമ വാട്സപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും ആദരിക്കലും അനുമോദനവും സംഘടിപ്പിച്ചു. നാടക രംഗത്തെ മികവിന് നാടക - വിൽക്കലാ മേള കലാകാരനായ പെരുമാച്ചേരിയിലെ അശോകൻ മഠപ്പുരക്കലിനെ അനുമോദിച്ചു. ചെറുവത്തൂർ ലക്ഷ്മി നാരായണ നരസിംഹമൂർത്തി ക്ഷേത്രപരിസരത്ത് നടന്ന പരിപാടിയിൽ വിദ്യാഭ്യാസ കല കായിക രംഗത്ത് മികവ് തെളിയിച്ച ഗ്രൂപ്പ് അംഗങ്ങളെയും അവരുടെ മക്കളെയും ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു. പൂരക്കളി മറത്തുകളി പണ്ഡിതൻ പി.പി മാധവ പണിക്കർ പീലികോട് ഉദ്ഘാടനം ചെയ്തു. വി.സോമൻ പണിക്കർ അധ്യക്ഷത വഹിച്ചു. മാധവൻ മാസ്റ്റർ പയ്യാവൂർ. മുഖ്യപ്രഭാഷണം നടത്തി. ഡോ. ശ്രീശൻ തങ്കയം, ഉദയൻ ആചാരി നീലേശ്വരം, ഉദയൻ ഉപ്പള, ഭാസ്കരൻ വെളിച്ചപ്പാടൻ കയ്യൂർ എന്നിവരെയും ആദരിച്ചു.
കരിമ്പിൽ കൃഷ്ണൻ, വേണു പെരുമലയൻ കാഞ്ഞങ്ങാട്, രജിന മാവില എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. കക്കുന്നം പത്മനാഭൻ പണിക്കർ മറുപടി പ്രസംഗം നടത്തി. ജ്യോതിർ നാരായണൻ കണ്ടോത്ത് നന്ദി പറഞ്ഞു.