കൊളച്ചേരി :- കവിയും സാംസ്കാരിക പ്രവർത്തകനുമായ കമ്പിൽ പി രാമചന്ദ്രൻ്റെ പുതിയ കവിതാ സമാഹാരമായ 'ഉറവ ' പ്രകാശനം കൊളച്ചേരിമുക്ക് മുല്ലക്കൊടി ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സ്വാമി കൈവല്യാനന്ദ സരസ്വതി പ്രകാശനം നിർവഹിച്ചു. കണ്ണൂർ ആകാശവാണി സ്റ്റേഷൻ ഇൻ ചാർജ് കെ.വി ശരത്ചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. കവി മാധവൻ പുറച്ചേരി പുസ്തക പരിചയം നിർവഹിച്ചു. ഡോ: ഡി.സുരേന്ദ്രനാഥ് അധ്യക്ഷനായി.
പയ്യന്നൂർ കൃഷ്ണമണി, കെ.ബാലകൃഷ്ണൻ, ബാലകൃഷ്ണൻ കൊയ്യാൽ, ഡോ: വി.സി രവീന്ദ്രൻ, ഡോ: കെ.രമേശൻ, വി.സി.ബാലകൃഷ്ണൻ, കെ.സുനിൽകുമാർ, എൽ.നിസാർ, അഡ്വ: കെ.വി.മുംതാസ്, അഡ്വ:കസ്തൂരി ദേവൻ, വി.വി.ശ്രീനിവാസൻ എന്നിവർ ആശംസാ പ്രസംഗം നടത്തി.പി.മൃദുല സ്വാഗതവും കരിങ്കൽക്കുഴി വി.കൃഷ്ണൻ നന്ദിയും പറഞ്ഞു.