കൈക്കൂലി വാങ്ങുന്നതിനിടെ പയ്യന്നൂർ നഗരസഭ ബിൽഡിംഗ് ഇൻസ്പെക്ടർ പിടിയിൽ

 


പയ്യന്നൂർ:-25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പയ്യന്നൂര്‍ നഗരസഭ ജീവനക്കാരനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. നഗരസഭ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് വണ്‍ ഓവര്‍സിയര്‍ പറശിനിക്കടവ് തവളപ്പാറ സ്വദേശി സി ബിജുവിനെയാണ് അറസ്റ്റ് ചെയ്തത്.

ഓഫിസിന് മുന്നിലെ റോഡില്‍ കാര്‍ നിര്‍ത്തി, പരാതിക്കാരനെ അകത്ത് ഇരുത്തി പണം വാങ്ങുക ആയിരുന്നു. പരാതിക്കാരന്‍ കാറില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ കണ്ണൂര്‍ വിജിലന്‍സ് ഡി വൈ എസ് പി ബാബു പെരിങ്ങേത്തും സംഘവും ചേര്‍ന്ന് പിടികൂടുക ആയിരുന്നു.

Previous Post Next Post