സ്കൂൾ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് മരണം

 



കാസര്‍കോട്:- സ്‌കൂള്‍ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് മരണം. ബതിയടുക്കപള്ളത്തടുക്കയില്‍ ഇന്ന് വൈകിട്ട്നാല രയോടെയാണ്അപകടമുണ്ടായത്. ഓട്ടോയില്‍ യാത്രചെയ്തിരുന്നവരാണ് മരിച്ചത്.

ഇട റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറി വന്ന ഓട്ടോ സ്‌കൂള്‍ ബസ്സുമായികൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.ഓട്ടോയിലുണ്ടായിരുന്നമൂന്ന്സ്ത്രീകളും ഡ്രൈവറുമാണ് മരിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. സ്‌കൂള്‍ ബസ് കുട്ടികളെ ഇറക്കിതിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. അതിനാല്‍ ബസ്സില്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ല.

മൂന്ന് പേര്‍ സംഭവ സ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലുമാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Previous Post Next Post