ഇൻസ്റ്റാഗ്രാമിലൂടെ ലോൺ വാഗ്ദാനം ; കുറ്റ്യാട്ടൂർ സ്വദേശിയുടെ പണം തട്ടിയെടുത്തു
കുറ്റ്യാട്ടൂർ :- ഇൻസ്റ്റാഗ്രാമിലൂടെ ലോൺ വാഗ്ദാനം നൽകി യുവാവിൻ്റെ പണം തട്ടിയെടുത്തു. കുറ്റ്യാട്ടൂർ വടുവൻകുളം സ്വദേശി കെ.പി ജിനീഷാണ് തട്ടിപ്പിനിരയായത്. റിലയൻസ് ഫൈനാൻസ് ലിമിറ്റഡ് എന്ന ഓൺലൈൻ ആപ്പിൽ പണയ വസ്തു ഇല്ലാതെ മൂന്ന് ലക്ഷം രൂപ വരെ ലോൺ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് കഴിഞ്ഞ ജൂലായ് മാസം യുവാവിൽ നിന്ന് പ്രൊസസിംഗ് ചാർജ്ജായി 83,217 രൂപ കൈപ്പറ്റിയ ശേഷം തട്ടിപ്പ് സംഘം ലോണോ അയച്ച് കൊടുത്ത പണമോ തിരിച്ച് നൽകാതെ വഞ്ചിച്ചു എന്ന് കാണിച്ച് സൈബർ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് മയ്യിൽ പോലീസ് കേസെടുത്തിട്ടുണ്ട്.