കാലടി മഹ്ഫലു ഖിദ്മത്തുൽ ഇസ്ലാം കമ്മിറ്റിയുടെ നബിദിനാഘോഷത്തിന് സെപ്റ്റംബർ 26 ന് തുടക്കമാകും
ചെറുപഴശ്ശി :- മഹ്ഫലു ഖിദ്മത്തുൽ ഇസ്ലാം കമ്മിറ്റിയുടെയും നബിദിനാഘോഷ കമ്മറ്റിയുടെയും സംയുക്താഭിമുഖത്തിൽ മെഹ്ഫിലെ മീലാദ് സെപ്റ്റംബർ 26,27,28 തീയ്യതികളിൽ കാലടി സയ്യിദ് ഹാശിം കുഞ്ഞിതങ്ങൾ നഗറിൽ നടക്കും. സെപ്റ്റംബർ 26 ചൊവ്വാഴ്ച വൈകുന്നേരം 6.45 ന് കമ്മിറ്റി പ്രസിഡന്റ് കെ.മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ ഉസ്താദ് മൊയ്തു നിസാമി ഉദ്ഘാടനം ചെയ്യും. തുടർന്ന് മദ്രസ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ നടക്കും.