മയ്യിലിൽ വ്യാപാര സ്ഥാപനങ്ങൾ കുത്തിതുറന്ന് മോഷണം

 


മയ്യിൽ: -വ്യാപാര സ്ഥാപനങ്ങൾ കുത്തിതുറന്ന് മോഷണം. മയ്യിൽ പൊയൂർ റോഡിൽ പ്രവർത്തിക്കുന്ന ആതിര സ്റ്റോർ, പാടിക്കുന്ന് സ്റ്റീൽ കമ്പനിക്ക് സമീപത്തെ വിജേഷിന്റെ അനാദികട, അരിമ്പ്ര ബേങ്കിന് സമീപത്തെ ഭാസ്കരന്റെ അനാദി കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.ഇന്നലെ രാത്രിയിലാണ് സംഭവം. പൊയൂർ റോഡിലെ നാരായണന്റെ ഉടമസ്ഥതയിലുള്ള ആതിര സ്റ്റോർ കുത്തിതുറന്ന് അകത്ത് കടന്ന മോഷ്ടാവ് 7000 രൂപയും ഓണം ബംബർ ലോട്ടറി ടിക്കറ്റുകളുമായി കടന്നു കളഞ്ഞു. മറ്റ് രണ്ട് കടകളിൽ പണം സൂക്ഷിച്ചിരുന്നില്ല. അവിടുന്ന് കള്ളൻസ്റ്റേഷനറി സാധനങ്ങളും സിഗരറ്റും മോഷ്ടിച്ചു.വിവരമറിഞ്ഞ് മയ്യിൽ എസ്.ഐ.കെ.പ്രശോഭും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു.

Previous Post Next Post