ചട്ടുകപ്പാറ :- സിപിഐ എം കുറ്റ്യാട്ടൂർ ലോക്കൽ കമ്മിറ്റി അംഗം കെ.സുരേഷിന്റെ അച്ഛൻ സി.കുഞ്ഞിക്കണ്ണൻ്റെ ഇരുപതാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. സിപിഐ എം കുറ്റ്യാട്ടൂർ ലോക്കൽ സെക്രട്ടറി വി.വി ബാലകൃഷ്ണൻ മാസ്റ്റർ തുക ഏറ്റുവാങ്ങി.
ചടങ്ങിൽ IRPC ലോക്കൽ ഗ്രൂപ്പ് കൺവീനർ ബി.കൃഷ്ണൻ, LC മെമ്പർ എം.പി പങ്കജാക്ഷൻ, ബ്രാഞ്ച് സെക്രട്ടറിമാരായ കെ.നാരായണൻ, പി.മോഹനൻ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.