പഴയങ്ങാടി :- പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടുത്തം, രണ്ട് ലക്ഷം രൂപയുടെ പ്രാഥമികനഷ്ടം. താവം ടി.കെ പ്ലൈവുഡ് കമ്പനിയിലാണ് ഇന്ന് പുലർച്ചെ രണ്ടേകാലോടെ തീപിടിച്ചത്. ഡയറിന്റെ ഭാഗത്ത് തീപിടിച്ച് രണ്ട് മോട്ടോർ പമ്പുകൾ, സ്റ്റിം പൈപ്പുകൾ എന്നിവയും മേൽക്കൂര ഭാഗികമായും കത്തിനശിച്ചു. പയ്യന്നൂർ അഗ്നിശമനനിലയത്തിൽ വിവരം ലഭിച്ച ഉടനെ അസി. സ്റ്റേഷൻ ഓഫീസർ ഒ.സി.കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് തീ പടരുന്നത് തടഞ്ഞ് വൻ നഷ്ടം ഒഴിവാക്കിയത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു.
ഫയർ ആന്റ് റസ്ക്യൂ ഓഫീസർമാരായ കെ.എം.ലതീഷ്, ടി.പി.ധനേഷ്, യു.വിനീഷ്, ജിതേഷ് രാജഗോപാൽ, ഹോം ഗാർഡുമാരായ കെ.സി.ഗോപാലൻ ശ്രീനിവാസൻ പിള്ള എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.