ചക്കരക്കൽ : കാറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഗുഡ്സ് ഓട്ടോഡ്രൈവർ മരണപ്പെട്ടു. അഴീക്കോട് മൂന്നേരത്ത് സ്വദേശി ഏച്ചൂർ കുമാരൻപീടിക താമസക്കാരനുമായ ഒ.സജീവൻ (54) ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി 7.15 ഓടെ മുണ്ടയാട് വൈദ്യുതി സബ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സജീവനെ ഓടികൂടിയ നാട്ടുകാർ ഉടൻ കണ്ണൂരിലെ ആശുപത്രി ലെത്തിക്കുകയും രാത്രിയോടെ മരണപ്പെടുകയുമായിരുന്നു. ചക്കരക്കൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
ഭാര്യ : ജ്യോതിനി
മകൻ : സങ്കീർത്ഥ് (വിദ്യാർത്ഥി)