മയ്യിൽ :- ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് പതിമൂന്നാമത് യൂണിറ്റ് സമ്മേളനം മയ്യിൽ സാംസ് ഹാളിൽ വച്ച് നടന്നു. കൊളച്ചേരി യൂണിറ്റ് പ്രസിഡൻ്റ് ബാബു പണ്ണേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് മയ്യിൽ പഞ്ചായത്ത് വാർഡ് മെമ്പർ ഇ എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കൊളച്ചേരി യൂണിറ്റ് പ്രസിഡൻ്റ് ബാബു പണ്ണേരി പതാക ഉയർത്തി. കണ്ണൂർ ഏരിയാ പ്രസിഡൻ്റ് റിഗേഷ് ബാബു മുഖ്യാതിഥി ആയി. ലെൻസ്ഫെഡ് സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് മധുസൂദനൻ എ സി മുഖ്യ പ്രഭാഷണം നടത്തി. ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് സെക്രട്ടറി ധനീഷ് കെ വി അനുശോചനം അറിയിച്ചു. തുടർന്ന് യൂണിറ്റ് പ്രവർത്തന റിപ്പോർട്ട്, സാമ്പത്തിക റിപ്പോർട്ട് എന്നിവ അവതരിപ്പിച്ചു. ലെൻസ്ഫെഡ് കണ്ണൂർ ഏരിയാ സെക്രട്ടറി പ്രമോദ് കെ.വി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
2023-2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.കൊളച്ചേരി യൂണിറ്റ് പ്രസിഡൻ്റ് ആയി ബാബു പണ്ണേരി ,സെക്രട്ടറി ധനീഷ് കെ വി, ട്രഷറർ ഷംന പി വി,വൈസ് പ്രസിഡൻ്റ് വിജിന,ജോയിൻ്റ് സെക്രട്ടറി നിസാർ എം എന്നിവരെ തിരഞ്ഞെടുത്തു.
ലെൻസ്ഫെഡ് കണ്ണൂർ ഏരിയാ ട്രഷറർ ഉമേഷ് സി, കൊളച്ചേരി യൂണിറ്റ് എക്സിക്യൂട്ടിവ് അംഗം നിസാർ എം, നിഖിൽ പി, ദിലീപൻ സി കെ, അഞ്ജു സി ഒ, എന്നിവർ ആശംസ അറിയിച്ചു.ചടങ്ങിൽ കൊളച്ചേരി യൂണിറ്റ് സെക്രട്ടറി ധനീഷ് കെ വി സ്വാഗതവും ഷംന പി വി നന്ദിയും പറഞ്ഞു.