അധ്യാപക ദിനത്തിൽ KSSPA കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി മുതിർന്ന അധ്യാപകരെ ആദരിച്ചു


കുറ്റ്യാട്ടൂർ :- KSSPA കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി അധ്യാപകദിനത്തിൽ മുതിർന്ന അധ്യാപകരെ വീട്ടിലെത്തി ആദരിച്ചു. കുറ്റ്യാട്ടൂരിൽ അധ്യാപക അവാർഡ് ജേതാവ് എം.വി കുഞ്ഞിരാമൻ മാസ്റ്ററെയും മാണിയൂരിൽ ഭാർഗ്ഗവി ടീച്ചറെയുമാണ് ആദരിച്ചത്. ടി.ഒ നാരായണൻ കുട്ടി കുഞ്ഞിരാമൻ മാസ്റ്ററെ ഷാളണിയിച്ചു. വി.പത്മനാഭൻമാസ്റ്റർ എം.ബാലകൃഷ്ണൻ മാസ്റ്റർ, യൂസഫ് പാലക്കൽ, ഇ.കെ.വാസുദേവൻ, വി.ബാലൻ, എൻ.കെ മുസ്തഫ എന്നിവർ പങ്കെടുത്തു.
മാണിയൂരിൽ വാർഡ് മെമ്പർ എ.കെ ശശിധരൻ ഭാർഗവി ടീച്ചറെ ഷാളണിയിച്ചു. KSSPAയുടെ ജില്ലാ ബ്ലോക്ക് മണ്ഡലം നേതാക്കൾ പങ്കെടുത്തു.





Previous Post Next Post