കണ്ണാടിപ്പറമ്പ് :- വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റിന്റെ 2023 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ ചേലേരി മുക്കിൽ കച്ചവടം ചെയ്യുന്ന ഉപ്പാടത്തിൽ ഫിഷ്മാർട് ഉടമ മുനവ്വറിന് നൽകി സമിതിയുടെ മയ്യിൽ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ പി.പി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് ജഗനാഥൻ സെക്രട്ടറി പി.വി ശശിധരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ സി.എബ്രാഹിംകുട്ടി, മറ്റ് ഭാരവാഹികളായ ഇബ്രാഹിംകുട്ടി EC സ്റ്റോർ കെ.അശോകൻ, സുനീഷ് വൈദ്യർ എന്നിവർ പങ്കെടുത്തു.