ചടയൻ ചരമദിനം ആചരിച്ചു.

 


ചട്ടുകപ്പാറ- CPI(M) സംസ്ഥാന സെക്രട്ടറിയായിരുന്ന സ: ചടയൻ ഗോവിന്ദൻ്റെ ഇരുപത്തിയഞ്ചാം ചരമവാർഷിക ദിനം CPI(M) വേശാല ലോക്കൽ കമ്മറ്റി സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം സ: കെ.നാണു പതാക ഉയർത്തി. ജില്ലാ കമ്മറ്റി അംഗം  കെ.ചന്ദ്രൻ സംസാരിച്ചു. മയ്യിൽ ഏറിയ കമ്മറ്റി അംഗം എം.വി.സുശീല അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി  കെ.പ്രീയേഷ് കുമാർ സ്വാഗതം പറഞ്ഞു. വേശാല ലോക്കലിലെ 15 ബ്രാഞ്ചിലും കൊടി തോരണങ്ങൾ അലങ്കരിച്ച് കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി സ: ചടയൻ ചരമദിനം ആചരിച്ചു

Previous Post Next Post