കോയ്യോട്ടുമൂല യുവചേതന ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി


കുറ്റ്യാട്ടൂര്‍ :- കോയ്യോട്ടുമൂല യുവചേതന ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓണാഘോഷം നടന്നു. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ വിവിധ കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറി. ഓണാഘോഷ പരിപാടികളുടെ തുടക്കം കുറിച്ച് നടന്ന സാംസ്കാരിക സമ്മേളനം ലൈബ്രറി കൗണ്‍സില്‍ മയ്യില്‍ മേഖല വൈസ് പ്രസിഡന്റ് വി.മനോമോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പി.വി അച്യുതാനന്ദന്‍ അധ്യക്ഷത വഹിച്ചു. കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് അംഗം എ.മിനി സമ്മാനദാനം നിര്‍വഹിച്ചു.

 സിഡിഎസ് ചെയര്‍പഴ്സന്‍ സി.ബിന്ദു, എം.സൗരവ്കൃഷ്ണ, ടി.സി.ആതിര എന്നിവര്‍ സംസാരിച്ചു. സീല്‍ ടിവി രസികന്‍ ഫെയിം നവീന്‍ പനങ്കാവ് മുഖ്യാതിഥിയായി. പൂക്കള മത്സരം, പനാല്‍റ്റി ഷൂട്ടൗട്ട്, വടംവലി ആദിവാസി ഗോത്ര കലാരൂപം, കൈകൊട്ടി തിരുവാതിര തുടങ്ങി വൈവിവിധ്യമാര്‍ന്ന വിവിധ കലാ കായിക സാംസ്കാരിക പരിപാടികള്‍ അരങ്ങേറി.











Previous Post Next Post