മയ്യിൽ:-സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന് ജന്മനാടിന്റെ സ്മരണാഞ്ജലി. ഇരുപത്തിയഞ്ചാം ചരമവാർഷികദിനം ശനിയാഴ്ച സമുചിതമയി അചരിച്ചു. കമ്പിൽ ബസാറിൽ നടന്ന അനുസ്മരണ പൊതുയോഗം സിപിഐ എം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി ഉദ്‌ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ പി പവിത്രൻ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ എൻ ചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ചന്ദ്രൻ, കെ സി ഹരികൃഷ്ണൻ, ബിജു കണ്ടക്കൈ, എൻ അനിൽകുമാർ, കെ വി പവിത്രൻ, എൻ കെ രാജൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ എൻ അശോകൻ സ്വാഗതം പറഞ്ഞു. കൊളച്ചേരിമുക്ക് കേന്ദ്രീകരിച്ച് കമ്പിൽ ബസാറിലേക്ക് ചുവപ്പ് വളണ്ടിയർ മാർച്ചിന്റെ അകമ്പടിയോടെ ബഹുജന പ്രകടനമുണ്ടായി.