ചട്ടുകപ്പാറ :- കേരള പ്രവാസി സംഘം മയ്യിൽ ഏരിയ കൺവെൻഷൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ചട്ടുകപ്പാറ ബേങ്ക് ഹാളിൽ നടന്നു. കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മയ്യിൽ ഏരിയ പ്രസിഡണ്ട് പി.മനോജ് അധ്യക്ഷത വഹിച്ചു. മയ്യിൽ ഏരിയ ജോയിൻ്റ് സെക്രട്ടറി വി.കെ രാജീവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കെ.വി ശിവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പ്രശാന്ത് കുട്ടാമ്പള്ളി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എം.ടി.പി.ഷാഹുൽ ഹമീദ്, ജില്ലാ കമ്മറ്റി അംഗം അനിൽ കുമാർ പാലേരി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.സംഘാടക സമിതി ചെയർമാൻ കെ.പ്രിയേഷ് കുമാർ സ്വാഗതവും പ്രവാസി സംഘം വേശാല വില്ലേജ് സെക്രട്ടറിയും സംഘാടക സമിതി കൺവീനറുമായ കണ്ടമ്പേത്ത് പ്രജിത്ത് നന്ദിയും പറഞ്ഞു.