കൊളച്ചേരി :- മോദിയെ പുറത്താക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി കൊളച്ചേരി ലോക്കൽ ജാഥ നടത്തി. കമ്പിൽ നടന്ന ഉദ്ഘാടന സമ്മേളനം ജില്ലാ കൗൺസിൽ അംഗം നിസാർ വായിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സിക്രട്ടറി കെ.വി ഗോപിനാഥൻ ഉത്തമൻ വേലിക്കാത്ത് എന്നിവർ സംസാരിച്ചു. പി.വി വിജേഷ് സ്വാഗതം പറഞ്ഞു വിവിധ സ്ഥലങ്ങളിൽ നടന്ന സ്വീകണ യോഗങ്ങളിൽ ജാഥ ഡെപ്യൂട്ടി ലീഡർ പി.സുരേന്ദ്രൻ മാസ്റ്റർ ഡയരക്ടർ കെ.പി നാരായണൻ എന്നിവ സംസാരിച്ചു.
സമാപനസമ്മേളനം സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അഗം പി.കെ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. കെ. വി ശശിന്ദ്രൻ അദ്ധ്യക്ഷ വഹിച്ചു. സുബൈർ നാലാ പീടിക പി.എം അരുൺ കുമാർ എന്നിവർ സംസാരിച്ചു. ജാഥ ലീഡർ പി.രവീന്ദ്രൻ സ്വീകരണത്തിന് നന്ദി പറഞ്ഞു.