KSSPA മയ്യിൽ മണ്ഡലം സമ്മേളനം നടത്തി


മയ്യിൽ:-
കേരളത്തിലെ സർവ്വീസ് പെൻഷൻകാരുടെയും, കുടുംബ പെൻഷൻകാരുടെയും, പെൻഷൻ കുടിശ്ശികയും, ഡി.എ. കുടിശ്ശികയും നൽകാതെ അനിശ്ചിതമായി നീട്ടി കൊണ്ടുപോകുന്ന സർക്കാരിന്റെ വഞ്ചനാനയം അവസാനിപ്പിക്കണമെന്ന് കെ.എസ്.എസ്.പി. എ മയ്യിൽ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. മെഡിസപ്പ് പദ്ധതിയിലും പെൻഷൻകാർക്ക് ഗുണകരമല്ലാത്ത സ്ഥിതിയായി മാറിയിരിക്കയാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. പ്രസിഡണ്ട് പി.ശിവരാമന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് കെ.മോഹനൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടരി കെ.സി.രാജൻ, കെ.പി.ശശിധരൻ, പി.കെ.പ്രഭാകരൻ, കെ.പി.ചന്ദ്രൻ, എം.ബാലകൃഷ്ണൻ, കെ.സി. രമണി ടീച്ചർ, യു.പ്രഭാകരൻ, പി.പി. അബ്ദുൾ സലാം എന്നിവർ പ്രസംഗിച്ചു.

പ്രസിഡണ്ടായി പി.ശിവരാമനേയും, സെക്രട്ടരിയായി ഇ. ഉണ്ണിക്കൃഷ്ണനേയും , ട്രഷറായി പി.പി.അബ്ദുൾ സലാമിനെയും തെരഞ്ഞെടുത്തി.

Previous Post Next Post