ശ്രീകണ്ഠപുരം :- ഇരിക്കൂർ നിയോജകമണ്ഡലത്തിലെ വില്ലേജ് ഓഫീസുകളിൽ ഇ-ഓഫീസ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഡെസ്ക്ടോപ്പ്, പ്രിന്റർ എന്നിവ വാങ്ങുന്നതിന് 10.50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു.
തളിപ്പറമ്പ് താലൂക്കിലെ ആലക്കോട്, വെള്ളാട്, ശ്രീകണ്ഠപുരം, ഇരിക്കൂർ, പയ്യാവൂർ, ഏരുവേശ്ശി, നിടിയേങ്ങ, ഉദയഗിരി, നടുവിൽ, ചെങ്ങളായി, ചുഴലി, ഇരിട്ടി താലൂക്കിലെ വയത്തൂർ, നുച്യാട് എന്നീ വില്ലേജ് ഓഫീസുകളിലേക്കാണ് ഡെസ്ക്ടോപ്പും പ്രിന്ററും വാങ്ങുന്നത്.