രാധിക ബാലഗോകുലം പെരുമാച്ചേരിയുടെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 23 ന്
പെരുമാച്ചേരി :- രാധിക ബാലഗോകുലം പെരുമാച്ചേരിയുടെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 23 തിങ്കളാഴ്ച നടക്കും. വൈകുന്നേരം 6 മണിക്ക് ദീപ പ്രോജ്വലനം. തുടർന്ന് നടക്കുന്ന ഉദ്ഘാടന സദസ്സിൽ ഫ്ലവേഴ്സ് ടോപ് സിംഗർ ഫൈനലിസ്റ്റ് ദേവ്ന സി.കെ മുഖ്യാതിഥിയാകും. ശ്രീശങ്കര ആദ്ധ്യാത്മികപഠന ഗവേഷണ കേന്ദ്രം ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ ആധ്യാത്മിക പ്രഭാഷണം നടത്തും. രാത്രി 7.30 ന് രാധിക ബാലഗോകുലം അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങളും അരങ്ങേറും. തുടർന്ന് ബാലു മുയ്യം നയിക്കുന്ന കണ്ണൂർ മധുരധ്വനി ഓർക്കസ്ട്രയുടെ ഭക്തിഗാനമേളയും ഉണ്ടായിരിക്കും.