കൊളച്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം ; കലാ മത്സരങ്ങൾ ഒക്ടോബർ 15 ന് കമ്പിൽ മാപ്പിള ഹൈസ്കൂളിൽ, ശിവദാസ് മട്ടന്നൂർ ഉദ്ഘാടനം ചെയ്യും



കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി നടക്കുന്ന കലാ മത്സരങ്ങൾ നാളെ ഒക്ടോബർ 15 ഞായറാഴ്ച കമ്പിൽ മാപ്പിള ഹൈസ്കൂളിൽ അരങ്ങേറും. ഒളിച്ചിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജിമയുടെ അധ്യക്ഷതയിൽ പ്രശസ്ത സിനിമാ സീരിയൽ താരം ശിവദാസ് മട്ടന്നൂർ ഉദ്ഘാടനം ചെയ്യും. മത്സര പരിപാടികൾ രാവിലെ 10 മണിക്ക് ആരംഭിക്കും.

സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനവിതരണവും പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് നിർവഹിക്കും. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിക്കും. കായിക മത്സരം ചെയർമാൻ മുഹമ്മദ് അഷ്റഫ് റിപ്പോർട്ട് അവതരിപ്പിക്കും.



Previous Post Next Post