ചേലേരി :- ഹീറ ബസ്സിന്റെ കാരുണ്യയാത്രയ്ക്ക് തുടക്കമായി. അപകടത്തെ തുടർന്ന് തലയ്ക്കു പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന ചേലേരിയിലെ ഇ.പി.അനിൽ കുമാറിന്റെ ചികിത്സ സഹായത്തിനായി ശ്രീകണ്ഠാപുരം മയ്യിൽ കണ്ണാടിപ്പറമ്പ് പുല്ലുപ്പി കക്കാട് വഴി കണ്ണൂരിലേക്ക് സർവ്വീസ് നടത്തുന്ന ഹീറാ ബസ്സിന്റെ കാരുണ്യയാത്ര കണ്ണാടിപ്പറമ്പിൽ നാറാത്ത് പഞ്ചായത്ത് മുൻപ്രസിഡണ്ട് പി.വി ബാലകൃഷണൻ ഫ്ലാഗ് ഓഫ് ചെയ്തു.
ചടങ്ങിൽ ചികിത്സ സഹായ കമ്മറ്റി ഭാരവാഹികളായ ചെയർപേഴ്സൺ ഇ.കെ അജിത കൺവീനർ പി.രഘുനാഥൻ, ജോ കൺവീനർ വേലായുധൻ, ബസ്സ് ജീവനകർ എന്നിവർ പകെടുത്തു.