കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം നവരാത്രി മഹോത്സവത്തിന് ഒക്ടോബർ 15 ന് തുടക്കമാകും


കൊളച്ചേരി :- കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ 15 മുതൽ 24 വരെ നടക്കും.ഒക്ടോബർ 15 ഞായറാഴ്ച മുതൽ എല്ലാ ദിവസവും വൈകുന്നേരം 6 30ന് ദീപരാധനയും നവരാത്രി പൂജയും ഉണ്ടായിരിക്കും.

 ഒക്ടോബർ 21 ശനിയാഴ്ച പ്രഭാഷകൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ ആധ്യാത്മിക പ്രഭാഷണം നടത്തും.
ഒക്ടോബർ 22 ഞായറാഴ്ച ദുർഗ്ഗാഷ്ടമി ദിനത്തിൽ വൈകുന്നേരം 6 30ന് പൂജവെപ്പ്.

ഒക്ടോബർ 23 തിങ്കളാഴ്ച മഹാനവമി ദിനത്തിൽ വൈകുന്നേരം 6 മണിക്ക് അഭിരാം ചേലേരി അവതരിപ്പിക്കുന്ന സോപാനസംഗീതം. 6 30ന് വാദ്യത്തോടുകൂടിയ നിറമാല, ആയുധപൂജ, വാഹനപൂജ, ഗ്രന്ഥപൂജ എന്നിവ നടക്കും.

ഒക്ടോബർ 24 ചൊവ്വാഴ്ച വിജയദശമി ദിനത്തിൽ രാവിലെ മുതൽ വാഹനപൂജ, ആയുധപൂജ ഗ്രന്ഥപൂജ, തുടർന്ന് പൂജയെടുപ്പ്, എഴുത്തിനിരുത്ത് എന്നിവ നടക്കും. നവരാത്രി ദിവസങ്ങളിൽ നിറമാല നടത്താൻ ആഗ്രഹിക്കുന്നവർ ക്ഷേത്രം കമ്മിറ്റിയുമായി ബന്ധപ്പെടുക.
Previous Post Next Post