പള്ളിപ്പറമ്പ് :- കേരള മുസ്ലീം ജമാഅത്ത് SYS, SSF പള്ളിപ്പറമ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വീറ്റ് ഓഫ് മദീന -23 നാളെ ഒക്ടോബർ 14 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ പഴയ പള്ളി സിയാറത്തൊടെ പള്ളിപ്പറമ്പ് മർകസുൽ ഇർഷാദിയ്യയിൽ നടക്കും. ഗ്രാൻഡ് മൗലീദ്, ഇശൽ വിരുന്നും,ഖവ്വാലിയും നടക്കും
SMA സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ റഷീദ് ദാരിമി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട് ഹുബ്ബുറസൂൽ പ്രഭാഷണം നടത്തും. രാത്രി 9 മണിക്ക് മെഗാ ദഫ് പ്രദർശനവും ഉണ്ടായിരിക്കും.