ചെറുകുന്ന് :- ചെറുകുന്ന് കൊവ്വപ്രം കുണ്ടിലെ വളപ്പിൽ തറവാട് ശ്രീ ഗുരു മൂകാംബികാദേവി ക്ഷേത്രം നവരാത്രി മഹോത്സവം ഒക്ടോബർ 15 മുതൽ 24 വരെ വിവിധ ചടങ്ങുകളോടും പരിപാടികളോടും കൂടി നടക്കും. ഒക്ടോബർ 15 ഞായറാഴ്ച രാവിലെ എട്ടുമണിക്ക് ദുർഗ്ഗാപൂജ, ഗണപതി ഹോമം, തുടർന്ന് നൃത്തൃത്യങ്ങൾ അരങ്ങേറും.ഒക്ടോബർ 16 തിങ്കളാഴ്ചയും 17 ചൊവ്വാഴ്ചയും രാവിലെ ദുർഗ്ഗാപൂജ, തുടർന്ന് ഡോ:പുനലൂർ പ്രഭാകരൻ അവതരിപ്പിക്കുന്ന ദേവി മാഹാത്മ്യം പ്രഭാഷണം ഒക്ടോബർ 16 ന് കൈകൊട്ടിക്കളി.
ഒക്ടോബർ 18 രാവിലെ മഹാലക്ഷ്മി പൂജയ്ക്ക് ശേഷം നൃത്തനൃത്യങ്ങൾ അരങ്ങേറും.ഒക്ടോബർ 19 വ്യാഴാഴ്ച മഹാലക്ഷ്മി പൂജ, തുടർന്ന് നാരായണീയ പാരായണം. ഒക്ടോബർ 20 കരോക്കെ ഭക്തിഗാനസുധ, 21ന് മഹാസരസ്വതി പൂജ, സംഗീതാർച്ചന, തിരുവാതിരക്കളി. 22 ഞായറാഴ്ച മഹസരസ്വതി പൂജ, തിരുവാതിരക്കളി, കൈകൊട്ടിക്കളി, കരോക്കെ ഭക്തിഗാനമേള. ഒക്ടോബർ 23 തിങ്കളാഴ്ച ആദിപരാശക്തി പൂജ, സരസ്വതി പൂജ, തുടർന്ന് കലാപരിപാടികൾ.ഒക്ടോബർ 24 ചൊവ്വാഴ്ച മൂകാംബിക ദേവി പൂജ, വിദ്യാരംഭം, തുടർന്ന് നൃത്തനൃത്യങ്ങൾ അരങ്ങേറും.