തൊഴിലുറപ്പ് തൊഴിലാളികൾക്ക് 7500 രൂപ പ്രസവാനുകൂല്യം ; 10,000 രൂപവരെ ചികിത്സാചെലവും അനുവദിക്കും


തിരുവനന്തപുരം :-  തൊഴിലുറപ്പ് തൊഴിലാളികൾക്ക് 7500 രൂപ പ്രസവാനുകൂല്യം നൽകാൻ തീരുമാനം. തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായവർക്കാണ് ഈ ആനുകൂല്യം. ഒരാൾക്ക് രണ്ടുതവണയേ തുക ലഭിക്കൂ. അംഗങ്ങൾക്ക് ചികിത്സാചെലവായി 10,000 രൂപവരെ അനുവദിക്കും. അംശദായം അടച്ച് 60 വയസ്സ് തികയുന്ന അംഗങ്ങൾക്ക് പെൻഷനുമുണ്ട്. തുക എത്രയെന്നു തീരുമാനിച്ചിട്ടില്ല. മറ്റ് ആനുകൂല്യങ്ങളുടെ തുക നിശ്ചയിച്ച് വിജ്ഞാപനമായി.

തൊഴിലിടങ്ങളിൽ അപക മരണത്തിന് കേന്ദ്രസർക്കാർ 75,000 രൂപ നൽകുന്നുണ്ട്. അപ കടത്തിൽ പരിക്കേറ്റാൽ ചികിത്സാചെലവും കിട്ടും. ഇതിനുപുറമേയാണ് സംസ്ഥാന സർക്കാരിന്റെ ക്ഷേമനിധിയിൽനിന്നുള്ള ആനുകൂല്യങ്ങൾ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്, അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതികളിലെ തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ ചേരാം.

Previous Post Next Post