കമ്പിൽ :- കമ്പിൽ , കുമ്മായക്കടവ് പാട്ടയം, പന്ന്യങ്കണ്ടി ജമാഅത്ത് കമ്മിറ്റികളുടെ ഗ്രാൻഡ് മീലാദ് റാലിക്ക് നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി ചക്കരമാവ് ഗ്രൗണ്ടിൽ സ്വീകരണവും 4 മദ്രസകൾക്ക് സ്നേഹോപഹാരവും കൈമാറി. സേവന രംഗത്ത് മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന പ്രവാസി വ്യവസായ പ്രമുഖൻ അസ്‌ലം സാഹിബിന് ആദരവ് നൽകി. മുസ്‌ലിംലീഗ് കമ്പിൽ ശാഖ പ്രസിഡണ്ട് മുസ്തഫ പി.ടി അദ്ധ്യക്ഷതയിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി സ്നേഹോപഹാരം കൈമാറി.
മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിമാരായ ഇബ്രാഹിം പി.പി, മുഹമ്മദ് കുഞ്ഞി,ശാഖ സെക്രട്ടറി ഷാജിർ മാസ്റ്റർ, യൂത്ത് ലീഗ് പ്രസിഡണ്ട് കാദർ കെ.പി, മഹറൂഫ് .ടി, ഉമർ.പി,മുത്തലിബ് .ടി, നുഫൈൽ കെ, ഇർഷാദ് കെ പി, ശിഹാബ് പി.പി,ജംഷീർ മാസ്റ്റർ, അബൂബക്കർ കുമ്മായക്കടവ്, മുഹമ്മദ് കുഞ്ഞി, ഷഫീഖ് പി.ടി, ഫത്തഹ് കമ്പിൽ എന്നിവർ നേതൃത്വം നൽകി.